തിരുവനന്തപുരം : ( www.truevisionnews.com ) 29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍.
‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ ഡിസംബര്‍ 14ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ആന്‍ ഹുയി, ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ജേതാവ്ക്യൂറേറ്റര്‍ ടി.കെ രാജീവ് കുമാര്‍ നിർവഹിക്കും.
ചിത്രകാരന്‍ റാസി മുഹമ്മദ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.
ഹോമേജ്
മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി ഡിസംബര്‍ പതിനാലിന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററില്‍ സംഘടിപ്പിക്കും.
ഈയിടെ വിട്ടുപിരിഞ്ഞ മോഹന്‍, ഹരികുമാര്‍, കവിയൂര്‍ പൊന്നമ്മ, ചെലവൂര്‍ വേണു, നെയ്യാറ്റിന്‍കര കോമളം തുടങ്ങിയവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
കമല്‍, സിബി മലയില്‍, ടി.വി ചന്ദ്രന്‍, കെ.ജയകുമാര്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും.
#Digital #artexhibition #honoring #world #cinematographers